Monday, June 6, 2011

താവോയുടെ വഴി -3

നടന്നു തീര്‍ന്നാല്‍ ഇനി ഈ വഴികൊണ്ട് പ്രയോജനമില്ലല്ലോ...മുള്ളു ചെടികള്‍ ഉണ്ടാകുന്നത്
സൈന്യത്തെ വിന്യസിക്കുമ്പോള്‍
മുള്ളുനിറഞ്ഞ ചെടികള്‍ ഉണ്ടാകുന്നു
താവോ ശക്തമായ നീക്കം നടത്തുന്നില്ല
സൈന്യനീക്കം നടത്തുമ്പോള്‍ ക്ഷാമം
തന്ത്രശാലികള്‍ വിജയിക്കും
വിജയം സ്ഥിരമല്ല;അതിനാല്‍ സ്ഥിരമായി വിജയിക്കുന്നു
അവര്‍ വിജയിക്കുന്നു; അഭിമാനിക്കുന്നില്ല;
അവകാശപ്പെടുന്നില്ല; നാട്യങ്ങളില്ല;
മുഴുവനും എടുക്കുന്നില്ല; ബലം പ്രയോഗിക്കുന്നില്ല
അമിത വളര്‍ച്ച അധ:പതനത്തിന്റെ തുടക്കം
വിജയത്തിലെ ആനന്ദം

മൂര്‍ച്ചയുള്ള ആയുധം ആപത്ത്
മൂര്‍ച്ച പ്രകൃതി വിരുദ്ധം
കത്തി വെടിയുക;ആയുധം അപചയത്തിന്റെ അടയാളം
വിജയത്തിലും സന്തോഷമില്ലാതിരിക്കട്ടെ
വിജയത്തിലെ ആനന്ദം കൊലയുടെതാണ്
 
 

ധനവാന്‍

മതി എന്നു പറയുന്നവന്‍ ധനവാനാണ്
ലക്ഷ്യമില്ലാത്ത  സമ്പാദ്യം സ്വയം നശിക്കും
സ്ഥാന വലിപ്പം മനസിലാക്കുന്നവന്‍ നിലനില്‍ക്കും
ആത്മ ജ്ഞാനമില്ലാത്തവന്‍ ആത്മഹത്യ ചെയ്തവനാണ്
ആര്‍ക്കും പ്രയോജനമില്ല; അയാള്‍ക്ക് പോലും
 

 
തിരിച്ചറിവ്

അപാരമായ തിരിച്ചറിവ്...
കീഴടങ്ങുന്നതിലൂടെ കീഴടക്കല്‍
ദുര്‍ബലന്‍ ബലവാനെ പരാജയപ്പെടുത്തും പോലെ
ഒരിക്കലും പ്രവര്‍ത്തിക്കുന്നില്ല;
നിഷ്ക്രിയവുമല്ല.
പേരില്ലാത്ത ലാളിത്യം
ഒന്നും ആഗ്രഹിക്കുന്നില്ല;
അതിനാല്‍ എല്ലാം നേടുന്നു
 
 

 
 ലോകം നിശ്ചലം
പുറം ലോകം പഠിക്കുന്നവര്‍ അറിവ് കൂടുന്നു
താവോ പഠിക്കുമ്പോള്‍ അറിവ് കുറയുന്നു
അറിവ് കുറഞ്ഞ് അറിവില്ലാത്തവനാകും
അറിവില്ലാത്തവന്‍ പ്രവര്‍ത്തിക്കുന്നില്ല
ലോകം ചലിക്കുന്നത് ആരുടെയും അധ്വാന ഫലമല്ല
ആരെങ്കിലും അധ്വാനിച്ചു തുടങ്ങുമ്പോള്‍ ലോകം നിശ്ചലം
 
വാതില്‍ ചാരിയിടുക

അറിവുള്ളവര്‍ പ്രസംഗിക്കില്ല
പ്രസംഗിക്കുന്നവര്‍ക്ക് അറിവില്ല
വിടവുകള്‍ അടക്കുക
വാതില്‍ ചാരിയിടുക
മൂര്‍ച്ച പരുക്കനാക്കുക
കെട്ടുകള്‍ അഴിക്കുക
പ്രകാശം ക്രമീകരികുക
ലോക നിയമങ്ങളുമായി ഏകത പാലിക്കുക
 

ചെറുതിനേക്കാള്‍ ചെറുത്

വലിയ സ്ഥാപനം താഴെക്കാണ് ഒഴുകേണ്ടത്.
അത് ലോക ഗതിക്ക് കുറുകെ പോകുന്നു
സ്ത്രൈണതയുടെ ഭാവമാണത്
സ്ത്രീ ശക്തിയില്‍ പുരുഷനെ കീഴ്പ്പെടുത്തുന്നു
നിശ്ചലത്വത്തില്‍ അവള്‍ വിനയാന്വിതയാണ്
ഒരുചെറു സ്ഥാപനം വലിയ സ്ഥാപനത്തേക്കാള്‍ ചെറുതാകയാല്‍
വലിയ സ്ഥാപനത്തെ സ്വന്തമാക്കാം
അതിനാല്‍ വിനയത്തിന് എല്ലാം കീഴ്പ്പെടുന്നു
ചെറുതാകയാല്‍ വലുതു കൂടി ലഭിക്കുന്നു
മറ്റുള്ളവരെ സഹായിക്കുന്നതാകണം
അതിനാല്‍ ആഗ്രഹിക്കുന്ന സ്ഥലത്തെത്താന്‍ വലുത്;
ചെറുതിനേക്കാള്‍ ചെറുതാകണം
നിശ്ചലമായത് അനായാസം പിടിക്കാം
ആരംഭിച്ചിട്ടില്ലാത്തത് തുടങ്ങാന്‍ എളുപ്പം
ലോലമായത് വേഗത്തില്‍ അലിയും
പ്രശ്നം ആരംഭിക്കും മുമ്പ് പരിഹരിക്കുക.
 
 


ജനം പട്ടിണിയിലാണ്

ജനം പട്ടിണിയിലാണ്
അധികാരികള്‍ അധികമായി ഇടപെടുന്നത് കൊണ്ട്
ജനത്തെ നയിക്കാനാവുന്നില്ല
ജനം പ്രാണന് വിലകല്‍പ്പിക്കുന്നില്ല
ശരിയാണ്
അന്യജീവിതത്തില്‍ ഇടപെടാത്തവന് മാത്രമാണ്
ജീവിതത്തിന്റെ വില അറിയുന്നത്
ദാര്‍ഡ്യവും വഴക്കമില്ലായ്മയും മരണലക്ഷണങ്ങളത്രേ.
അതിനാല്‍ അയവില്ലാത്ത നീതി വിജയിക്കില്ല
അയവില്ലാത്ത വൃക്ഷം നിപതിക്കും
വഴങ്ങാത്ത ശരീരം ജീര്‍ണിക്കും.
സ്ഥാപനത്തിന്റെ ദൌര്‍ഭാഗ്യം അംഗീകരിക്കുന്നവന ലോകനേതാവാകും
ശരിയായ വാക്കുകള്‍ തെറ്റായവ പോലെ ഉച്ചരിക്കപ്പെടും
 


സ്വതന്ത്രര്‍

ചെറിയ സ്ഥാപനത്തില്‍ കുറച്ചാളുകളേ ഉണ്ടാവൂ
ഉപയോഗിക്കുന്നതിന്റെ പത്തോ നൂറോ
 ഇരട്ടി ഉപകരണങ്ങള്‍ കരുതട്ടേ
ആളുകള്‍ ജീവന്റെ വിലയറയട്ടേ
അധികം അകലെ സഞ്ചരിക്കരുത്
വള്ളവും വലയും എത്രയുണ്ടെങ്കിലും അവ ഉപയോഗിക്കരുത്
പടച്ചട്ടയും ആയുധങ്ങളും എത്രയുണ്ടെങ്കിലും പ്രദര്‍ശിപ്പിക്കരുത്.
ആളുകള്‍ കയറ്കൊണ്ട് കുരുക്കിടട്ടേ
 


സത്യം

സത്യ സന്ധമായ വാക്കുകള്‍ കലാഭംഗിയുള്ളതല്ല
നല്ല മനുഷ്യന്‍ എതിര്‍ത്ത് നില്‍ക്കുകയില്ല
എതിര്‍ക്കുന്നവന്‍ നല്ലവനല്ല
സത്യം അറിഞ്ഞവന്‍ പ്രസംഗിക്കുന്നില്ല
പ്രസംഗിക്കുന്നവന്‍ സത്യമറിയുന്നില്ല
ഉയര്‍ന്ന മനുഷ്യര്‍ സമ്പാദ്യശീലരല്ല
അപരന് നല്‍കുന്നതിലൂടെ ആര്‍ജിക്കുന്നു
കൊടുക്കുന്തോറും ശേഷിക്കുന്നു
ഒന്നും പാഴാകാതെ വിളമ്പുന്നു


വഴി

നടന്നു തീര്‍ന്നാല്‍ വഴികൊണ്ട് പ്രയോജനമില്ല.വഴിയില്‍ നിന്ന് കിട്ടുന്നവയാണ് പ്രയോജനപ്രദം.സത്യം,സ്നേഹം,ആനന്ദം എന്നിവ.ഉപയോഗിക്കുകയോ ചെലവഴിക്കുകയോ ചെയ്യാം.

വഴി.....ഹായ്... എത്തിയത് പുറപ്പെട്ടിടത്ത് തന്നെ
(താവോയുടെ വഴി -1)