Sunday, March 25, 2012
Sunday, January 29, 2012
വായ്ക്കരി
''എനിക്ക് വയ്യ. ഇനി എത്ര കാലമെന്നാ..ഈ പുസ്തക ശേഖരം എന്തുചെയ്യുമെന്നാ ഇപ്പോ ചിന്ത... സാഹിത്യ അക്കാദമിക്കോ മറ്റോ കൊടുക്കണം...''ഇഷ്ടമില്ലാത്തതെന്തോ മുന്നില്‍കണ്ടപോലെ മാഷ് നെടുവീര്‍പ്പോടെ പറഞ്ഞു.വല്ലാതെ ക്ഷീണിച്ചിരുന്നു.കണ്ണുകള്‍ക്ക് താഴെ മഴവില്ല് തിരിച്ചിട്ടപോലെ ചുളിവുകള്‍ . ദുര്‍ബലമായ കൈകള്‍. ഡിസംബര്‍ തുടക്കത്തിലായിരുന്നു മാഷെ കാണാന്‍ ഇരവി മംഗലത്തെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയപ്പോള്‍ മാഷ് തൃശൂര്‍ ഹോളി ഫാമിലി സ്കൂളിലെ പരിപാടി കഴിഞ്ഞ് എത്തിയിരുന്നില്ല. മാധ്യമം ഗൃഹത്തിലേക്കുള്ള കൂടിക്കാഴ്ചക്കായി പോയതായിരുന്നു.വീടിന് പുറത്ത് അര മണിക്കൂര്‍ കാത്തുനിന്നു.ചുവന്ന സൂസുക്കി വിറ്റാറ കാറില്‍ സുരേഷിനോടൊപ്പം മാഷ് എത്തി.കുറേ നേരമായോ...കയറി ഇരിക്കാമായിരുന്നല്ലോ...മാഷ് ചോദിച്ചു.കോലായിലിരുന്ന് അധികം വൈകാതെ മാഷ് വാതില്‍ തുറന്ന് അകത്തേക്ക് ക്ഷണിച്ചു.മാഷ് സംസാരിച്ചു തുടങ്ങി ; പുസ്തകമുറിയെപ്പറ്റി. വീട്ടിലെ മുറികളെപ്പറ്റി, പുസ്തക പ്രപഞ്ചത്തെപ്പറ്റി. അതിനിടെ ഏകാന്ത എന്നത് വിഷയമായി.
സംസാരം തുടര്‍ന്നുകൊണ്ടിരിക്കേ അഴീക്കോട് മാഷ് മനസിലെ ഒരു ചിത്രമായി.വലിയ വീട്ടില്‍ തനിച്ചായിപ്പോയ ഒരു വൃദ്ധന്‍,വീട്ടിലെ കുടുസുമുറിയിലെ പുസ്തകപ്പുരയില്‍ മുഖം പൂണ്ടിരിക്കുന്ന വൃദ്ധന്‍.ഏകാന്തത അല്ലെങ്കില്‍ നിശബ്ദത മനം മടുപ്പിക്കുന്നുണ്ടാകണം അവസാന കാലങ്ങളില്‍.പ്രസംഗം അതിനുള്ള ആശ്വാസമായിരുന്നു.ചുറ്റുമുള്ള ജനക്കൂട്ടമായിരുന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒറ്റപ്പെടല്‍, ഏകാന്തത എന്നിവയില്‍ നിന്നുള്ള രക്ഷപ്പെടല്‍ കൂടിയായിരുന്നു വിവാദങ്ങള്‍.അതുകൊണ്ട് ജീവിതം തുടരാനുള്ള ഉല്‍പ്രേരകമായി വിവാദങ്ങള്‍ മാറിയെന്നിരിക്കണം.
വേദന അല്‍പ്പം കൂടുതലുണ്ട്.പരിപാടികള്‍ക്ക് പോകരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്.നമുക്ക് പോകാതിരിക്കാന്‍ പറ്റ്വോ^മാഷ് ചിരിയോടെ പറഞ്ഞു.
വീട്ടിലെത്തിയപ്പോള്‍ മാഷ് തൃശൂര്‍ ഹോളി ഫാമിലി സ്കൂളിലെ പരിപാടി കഴിഞ്ഞ് എത്തിയിരുന്നില്ല. മാധ്യമം ഗൃഹത്തിലേക്കുള്ള കൂടിക്കാഴ്ചക്കായി പോയതായിരുന്നു.വീടിന് പുറത്ത് അര മണിക്കൂര്‍ കാത്തുനിന്നു.ചുവന്ന സൂസുക്കി വിറ്റാറ കാറില്‍ സുരേഷിനോടൊപ്പം മാഷ് എത്തി.കുറേ നേരമായോ...കയറി ഇരിക്കാമായിരുന്നല്ലോ...മാഷ് ചോദിച്ചു.കോലായിലിരുന്ന് അധികം വൈകാതെ മാഷ് വാതില്‍ തുറന്ന് അകത്തേക്ക് ക്ഷണിച്ചു.മാഷ് സംസാരിച്ചു തുടങ്ങി ; പുസ്തകമുറിയെപ്പറ്റി. വീട്ടിലെ മുറികളെപ്പറ്റി, പുസ്തക പ്രപഞ്ചത്തെപ്പറ്റി. അതിനിടെ ഏകാന്ത എന്നത് വിഷയമായി.
സംസാരം തുടര്‍ന്നുകൊണ്ടിരിക്കേ അഴീക്കോട് മാഷ് മനസിലെ ഒരു ചിത്രമായി.വലിയ വീട്ടില്‍ തനിച്ചായിപ്പോയ ഒരു വൃദ്ധന്‍,വീട്ടിലെ കുടുസുമുറിയിലെ പുസ്തകപ്പുരയില്‍ മുഖം പൂണ്ടിരിക്കുന്ന വൃദ്ധന്‍.ഏകാന്തത അല്ലെങ്കില്‍ നിശബ്ദത മനം മടുപ്പിക്കുന്നുണ്ടാകണം അവസാന കാലങ്ങളില്‍.പ്രസംഗം അതിനുള്ള ആശ്വാസമായിരുന്നു.ചുറ്റുമുള്ള ജനക്കൂട്ടമായിരുന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒറ്റപ്പെടല്‍, ഏകാന്തത എന്നിവയില്‍ നിന്നുള്ള രക്ഷപ്പെടല്‍ കൂടിയായിരുന്നു വിവാദങ്ങള്‍.അതുകൊണ്ട് ജീവിതം തുടരാനുള്ള ഉല്‍പ്രേരകമായി വിവാദങ്ങള്‍ മാറിയെന്നിരിക്കണം.
വേദന അല്‍പ്പം കൂടുതലുണ്ട്.പരിപാടികള്‍ക്ക് പോകരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്.നമുക്ക് പോകാതിരിക്കാന്‍ പറ്റ്വോ^മാഷ് ചിരിയോടെ പറഞ്ഞു.
എരവിമംഗലത്തെ മാഷ് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.എരവിമംഗലത്തുകാര്‍ മാഷിനെയും.. നിര്‍മലരായ ജനങ്ങള്‍.എരവിമംഗലത്തുകാരെപ്പറ്റി മാഷ് പറയുന്നതിങ്ങനെ^'ഐഡിയല്‍ വില്ലേജ്;ശാന്ത സുന്ദര പ്രകൃതി, ശല്യങ്ങളില്ല..ഏറെ ഇഷ്ടപ്പെട്ടുപോയി .ഇവിടെത്തെ ശാന്തതയാണ് ഏറെ ഇഷ്ടമായത്. ഇവിടെത്തെ കോഴികള്‍ പോലും കൂവാനായി അടുത്ത ഗ്രാമത്തില്‍ പോവുമെന്ന് തോന്നുന്നു'.ഗ്രാമത്തില്‍ എന്ത് വിശേഷങ്ങളുണ്ടെങ്കിലും വീട്ടില്‍ വിഭവമെത്തും. ആഴ്ചയില്‍ രണ്ടും മൂന്നും പിറന്നാളുകളുണ്ടാകും. പായസം കഴിച്ച് ശരീരത്തില്‍ മധുരം കൂടുമോന്നാ സംശയം.''^മാഷ് അന്ന് പറഞ്ഞു.അവസാനകാലത്ത് പ്രദേശത്തെ കുട്ടികളുമായി ചെലവിടാന്‍ സമയം കണ്ടെത്തി.ആദ്യം നാട്ടുകാര്‍ഗേറ്റിന് മുമ്പില്‍ നിന്നുകൊണ്ട് മാത്രമേ ബഹുമാനത്തോടെ കുശലം പറയുമായിരുന്നുള്ളൂ.പിന്നെ 'കുഴപ്പക്കാരനല്ലെന്ന് 'മനസിലായതോടെ വീട്ടിലെത്തിത്തുടങ്ങി.മാഷ് വീട് വാങ്ങിയപ്പോള്‍ ചെളി നിറഞ്ഞ ഇടവഴിമാത്രമായിരുന്നു.അബ്ദുല്‍ വാഹാബ് എം.പി ഫണ്ടില്‍ നിന്ന് റോഡിനായി ഫണ്ട് അനുവദിച്ചു.ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഞാന്‍ കാരണം ഒരു റോഡായി^മാഷ് പറഞ്ഞു.
മണലിപ്പുഴയുടെ തീരത്തെ വലിയ രണ്ടുനില വീട്.വല്ലാത്ത നിശബ്ദമായ ഒരിടം..വീട് നിര്‍മിച്ചപ്പോള്‍ ഒരു വ്യവസായ പ്രമുഖന്‍ സമ്മാനിച്ചതാണെന്ന ആരോപണമുയര്‍ന്നിരുന്നു,പക്ഷേ മാഷത് സമ്മതിക്കില്ല.ഒരു ചിരിയായിരുന്നു അന്ന് ആ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴുള്ള മറുപടി.' മനുഷ്യായുസിന്റെ അവസാനത്തില്‍ 82ാം വയസിലാണ് ഞാന്‍ സ്വന്തമായി വീടുണ്ടാക്കിത്.എന്നിട്ടും അതിന്റെ ബാധ്യത എന്നെ പിന്തുടരുകയാണ്. വിയ്യൂരില്‍ 22 കൊല്ലമാണ് താമസിച്ചത്. ശാന്തമായിരുന്നു അന്ന് വിയ്യൂര്‍.അവിടെ നഗരവല്‍കരണത്തോടൊപ്പം ശബ്ദകോലാഹലങ്ങളും കൂടിയതോടെ സ്വസ്ഥമായ സ്ഥലം നോക്കാന്‍ സുരേഷിനൊട്(അഴീക്കോടിന്റെ ഡ്രൈവറും 25 വര്‍ഷമായുള്ള സഹായിയും) പറയുകയായിരുന്നു.അങ്ങനെയായിരുന്നു ഗ്രാമമായ എരവിമംഗലത്തെത്തിയത്.
സെന്റിന് മൂന്ന് ലക്ഷം വിയ്യൂരിലെ സ്ഥലത്തിന് വിലപറഞ്ഞു.സ്ഥലവും വീടും വിറ്റപ്പോള്‍ 48 ലക്ഷം കൈയില്‍ കിട്ടി.എരവിമംഗലത്ത് മണലിപ്പുഴക്കരികെ 22 സെന്റ് സ്ഥലം കണ്ടെത്തിയതും മാനോഹരമായ രണ്ടു നില കോണ്‍ക്രീറ്റ് വീട് പണിതതും സുരേഷിന്റെ മേല്‍നോട്ടത്തിലായിരുന്നു.നട്ടെല്ലിന് ആയാസമുണ്ടാക്കരുതെന്ന ഡോക്ടറിന്റെ നിര്‍ദേശ പ്രകാരം യാത്രചെയ്യാന്‍ ആയാസമില്ലാത്ത കാറും വാങ്ങി.ബാങ്കില്‍ നിന്ന് കുറച്ചുപണം ലോണെടുത്തു.ആ അടവ് വീട്ടിക്കൊണ്ടിരിക്കുകയാണ്'^മാഷ് പറഞ്ഞു.
ഇരവിമംഗലത്തെ രണ്ടുനില വീട്ടിലെ പുസ്തകപേമാരി ബാധിച്ച ആ കുടുസുമുറിയിലെ പഴകിയ ചാരുകസേല തേടി പ്രസംഗകലയുടെ ആചാര്യന്‍ ഇപ്പോഴില്ല. അഴീക്കോട് തന്റെ വായനാമുറിയില്‍ നിധിപോലെ അഴീക്കോട് കാത്തതാണീ ചാരുകസേര .60 കൊല്ലം മുമ്പ് പിതാവ് സമ്മാനിച്ചതാണ് ആ മരക്കസേര. വായനയും എഴുത്തും ആ കസേരയിലിരുന്നാണ്.പിതാവിന്റെ ദീപ്തമായ ഓര്‍മയാണിത്.രണ്ടു നില വീട്.അഞ്ചോ ആറോ മുറികള്‍,എങ്കിലും അഴീക്കോട് വീടിലെത്തിയാല്‍ ഒരാള്‍ക്ക് നിന്ന് തിരിയാന്‍ മാത്രം സ്ഥലം അനുവദിച്ച കുടുസ്സുമുറിയിലെ ആ ചാരുകസേരയിലുണ്ടാകും.അവിടെയിരുന്നാണ് വായന.എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നവയിലൊന്നാണ് ആ കസേര^അഴീക്കേട് പറയുമായിരുന്നു.ഇതുമാത്രമല്ല പഴമയുടെ ഗന്ധം പേറി മറ്റൊന്നു കൂടിയുണ്ട് മുറിയില്‍.ഒരു ഘടികാരം.65 കൊല്ലം മുമ്പ് അഞ്ച് രൂപക്ക് വാങ്ങിയതാണിത്.മുറിയില്‍പച്ചപെയിന്റടിച്ച ഭദ്രമായി അടച്ചുവെച്ച രണ്ട് ട്രങ്കുകള്‍.മുറിയിലെ റാക്കില്‍ ഇവ രണ്ടിനും മാത്രമാണ് സ്ഥാനം.ഇതേക്കുറിച്ചും മാഷിനോട് ചോദിച്ചിരുന്നു'പഴയ പുസ്തകങ്ങളാണ്' ^മാഷിന്റെ അലസ മറുപടി.
നല്ല മൂഡിലായിരുന്ന അഴീക്കോട് മാഷ് പറഞ്ഞുകൊണ്ടിരുന്നു,ഭക്ഷണം തയ്യാറായി എന്ന സുരേഷിന്റെ വിളി വരുംവരെ
നല്ല മൂഡിലായിരുന്ന അഴീക്കോട് മാഷ് പറഞ്ഞുകൊണ്ടിരുന്നു,ഭക്ഷണം തയ്യാറായി എന്ന സുരേഷിന്റെ വിളി വരുംവരെ
ചിത്രങ്ങള്‍: പി.ബി. ബിജു
Monday, June 6, 2011
താവോയുടെ വഴി -3
നടന്നു തീര്‍ന്നാല്‍ ഇനി ഈ വഴികൊണ്ട് പ്രയോജനമില്ലല്ലോ...
മുള്ളു ചെടികള്‍ ഉണ്ടാകുന്നത്
സൈന്യത്തെ വിന്യസിക്കുമ്പോള്‍
മുള്ളുനിറഞ്ഞ ചെടികള്‍ ഉണ്ടാകുന്നു
താവോ ശക്തമായ നീക്കം നടത്തുന്നില്ല
സൈന്യനീക്കം നടത്തുമ്പോള്‍ ക്ഷാമം
തന്ത്രശാലികള്‍ വിജയിക്കും
വിജയം സ്ഥിരമല്ല;അതിനാല്‍ സ്ഥിരമായി വിജയിക്കുന്നു
അവര്‍ വിജയിക്കുന്നു; അഭിമാനിക്കുന്നില്ല;
അവകാശപ്പെടുന്നില്ല; നാട്യങ്ങളില്ല;
മുഴുവനും എടുക്കുന്നില്ല; ബലം പ്രയോഗിക്കുന്നില്ല
അമിത വളര്‍ച്ച അധ:പതനത്തിന്റെ തുടക്കം
മുള്ളുനിറഞ്ഞ ചെടികള്‍ ഉണ്ടാകുന്നു
താവോ ശക്തമായ നീക്കം നടത്തുന്നില്ല
സൈന്യനീക്കം നടത്തുമ്പോള്‍ ക്ഷാമം
തന്ത്രശാലികള്‍ വിജയിക്കും
വിജയം സ്ഥിരമല്ല;അതിനാല്‍ സ്ഥിരമായി വിജയിക്കുന്നു
അവര്‍ വിജയിക്കുന്നു; അഭിമാനിക്കുന്നില്ല;
അവകാശപ്പെടുന്നില്ല; നാട്യങ്ങളില്ല;
മുഴുവനും എടുക്കുന്നില്ല; ബലം പ്രയോഗിക്കുന്നില്ല
അമിത വളര്‍ച്ച അധ:പതനത്തിന്റെ തുടക്കം
വിജയത്തിലെ ആനന്ദം
മൂര്‍ച്ചയുള്ള ആയുധം ആപത്ത്
മൂര്‍ച്ച പ്രകൃതി വിരുദ്ധം
കത്തി വെടിയുക;ആയുധം അപചയത്തിന്റെ അടയാളം
വിജയത്തിലും സന്തോഷമില്ലാതിരിക്കട്ടെ
വിജയത്തിലെ ആനന്ദം കൊലയുടെതാണ്
മൂര്‍ച്ച പ്രകൃതി വിരുദ്ധം
കത്തി വെടിയുക;ആയുധം അപചയത്തിന്റെ അടയാളം
വിജയത്തിലും സന്തോഷമില്ലാതിരിക്കട്ടെ
വിജയത്തിലെ ആനന്ദം കൊലയുടെതാണ്
ധനവാന്‍
മതി എന്നു പറയുന്നവന്‍ ധനവാനാണ്
ലക്ഷ്യമില്ലാത്ത സമ്പാദ്യം സ്വയം നശിക്കും
സ്ഥാന വലിപ്പം മനസിലാക്കുന്നവന്‍ നിലനില്‍ക്കും
ആത്മ ജ്ഞാനമില്ലാത്തവന്‍ ആത്മഹത്യ ചെയ്തവനാണ്
ആര്‍ക്കും പ്രയോജനമില്ല; അയാള്‍ക്ക് പോലും
ലക്ഷ്യമില്ലാത്ത സമ്പാദ്യം സ്വയം നശിക്കും
സ്ഥാന വലിപ്പം മനസിലാക്കുന്നവന്‍ നിലനില്‍ക്കും
ആത്മ ജ്ഞാനമില്ലാത്തവന്‍ ആത്മഹത്യ ചെയ്തവനാണ്
ആര്‍ക്കും പ്രയോജനമില്ല; അയാള്‍ക്ക് പോലും
തിരിച്ചറിവ്
അപാരമായ തിരിച്ചറിവ്...
കീഴടങ്ങുന്നതിലൂടെ കീഴടക്കല്‍
ദുര്‍ബലന്‍ ബലവാനെ പരാജയപ്പെടുത്തും പോലെ
ഒരിക്കലും പ്രവര്‍ത്തിക്കുന്നില്ല;
നിഷ്ക്രിയവുമല്ല.
പേരില്ലാത്ത ലാളിത്യം
ഒന്നും ആഗ്രഹിക്കുന്നില്ല;
അതിനാല്‍ എല്ലാം നേടുന്നു
കീഴടങ്ങുന്നതിലൂടെ കീഴടക്കല്‍
ദുര്‍ബലന്‍ ബലവാനെ പരാജയപ്പെടുത്തും പോലെ
ഒരിക്കലും പ്രവര്‍ത്തിക്കുന്നില്ല;
നിഷ്ക്രിയവുമല്ല.
പേരില്ലാത്ത ലാളിത്യം
ഒന്നും ആഗ്രഹിക്കുന്നില്ല;
അതിനാല്‍ എല്ലാം നേടുന്നു
ലോകം നിശ്ചലം
പുറം ലോകം പഠിക്കുന്നവര്‍ അറിവ് കൂടുന്നു
താവോ പഠിക്കുമ്പോള്‍ അറിവ് കുറയുന്നു
അറിവ് കുറഞ്ഞ് അറിവില്ലാത്തവനാകും
അറിവില്ലാത്തവന്‍ പ്രവര്‍ത്തിക്കുന്നില്ല
ലോകം ചലിക്കുന്നത് ആരുടെയും അധ്വാന ഫലമല്ല
ആരെങ്കിലും അധ്വാനിച്ചു തുടങ്ങുമ്പോള്‍ ലോകം നിശ്ചലം
പുറം ലോകം പഠിക്കുന്നവര്‍ അറിവ് കൂടുന്നു
താവോ പഠിക്കുമ്പോള്‍ അറിവ് കുറയുന്നു
അറിവ് കുറഞ്ഞ് അറിവില്ലാത്തവനാകും
അറിവില്ലാത്തവന്‍ പ്രവര്‍ത്തിക്കുന്നില്ല
ലോകം ചലിക്കുന്നത് ആരുടെയും അധ്വാന ഫലമല്ല
ആരെങ്കിലും അധ്വാനിച്ചു തുടങ്ങുമ്പോള്‍ ലോകം നിശ്ചലം
വാതില്‍ ചാരിയിടുക
അറിവുള്ളവര്‍ പ്രസംഗിക്കില്ല
പ്രസംഗിക്കുന്നവര്‍ക്ക് അറിവില്ല
വിടവുകള്‍ അടക്കുക
വാതില്‍ ചാരിയിടുക
മൂര്‍ച്ച പരുക്കനാക്കുക
കെട്ടുകള്‍ അഴിക്കുക
പ്രകാശം ക്രമീകരികുക
ലോക നിയമങ്ങളുമായി ഏകത പാലിക്കുക
പ്രസംഗിക്കുന്നവര്‍ക്ക് അറിവില്ല
വിടവുകള്‍ അടക്കുക
വാതില്‍ ചാരിയിടുക
മൂര്‍ച്ച പരുക്കനാക്കുക
കെട്ടുകള്‍ അഴിക്കുക
പ്രകാശം ക്രമീകരികുക
ലോക നിയമങ്ങളുമായി ഏകത പാലിക്കുക
ചെറുതിനേക്കാള്‍ ചെറുത്
വലിയ സ്ഥാപനം താഴെക്കാണ് ഒഴുകേണ്ടത്.
അത് ലോക ഗതിക്ക് കുറുകെ പോകുന്നു
സ്ത്രൈണതയുടെ ഭാവമാണത്
സ്ത്രീ ശക്തിയില്‍ പുരുഷനെ കീഴ്പ്പെടുത്തുന്നു
നിശ്ചലത്വത്തില്‍ അവള്‍ വിനയാന്വിതയാണ്
ഒരുചെറു സ്ഥാപനം വലിയ സ്ഥാപനത്തേക്കാള്‍ ചെറുതാകയാല്‍
വലിയ സ്ഥാപനത്തെ സ്വന്തമാക്കാം
അതിനാല്‍ വിനയത്തിന് എല്ലാം കീഴ്പ്പെടുന്നു
ചെറുതാകയാല്‍ വലുതു കൂടി ലഭിക്കുന്നു
മറ്റുള്ളവരെ സഹായിക്കുന്നതാകണം
അതിനാല്‍ ആഗ്രഹിക്കുന്ന സ്ഥലത്തെത്താന്‍ വലുത്;
ചെറുതിനേക്കാള്‍ ചെറുതാകണം
നിശ്ചലമായത് അനായാസം പിടിക്കാം
ആരംഭിച്ചിട്ടില്ലാത്തത് തുടങ്ങാന്‍ എളുപ്പം
ലോലമായത് വേഗത്തില്‍ അലിയും
പ്രശ്നം ആരംഭിക്കും മുമ്പ് പരിഹരിക്കുക.
അത് ലോക ഗതിക്ക് കുറുകെ പോകുന്നു
സ്ത്രൈണതയുടെ ഭാവമാണത്
സ്ത്രീ ശക്തിയില്‍ പുരുഷനെ കീഴ്പ്പെടുത്തുന്നു
നിശ്ചലത്വത്തില്‍ അവള്‍ വിനയാന്വിതയാണ്
ഒരുചെറു സ്ഥാപനം വലിയ സ്ഥാപനത്തേക്കാള്‍ ചെറുതാകയാല്‍
വലിയ സ്ഥാപനത്തെ സ്വന്തമാക്കാം
അതിനാല്‍ വിനയത്തിന് എല്ലാം കീഴ്പ്പെടുന്നു
ചെറുതാകയാല്‍ വലുതു കൂടി ലഭിക്കുന്നു
മറ്റുള്ളവരെ സഹായിക്കുന്നതാകണം
അതിനാല്‍ ആഗ്രഹിക്കുന്ന സ്ഥലത്തെത്താന്‍ വലുത്;
ചെറുതിനേക്കാള്‍ ചെറുതാകണം
നിശ്ചലമായത് അനായാസം പിടിക്കാം
ആരംഭിച്ചിട്ടില്ലാത്തത് തുടങ്ങാന്‍ എളുപ്പം
ലോലമായത് വേഗത്തില്‍ അലിയും
പ്രശ്നം ആരംഭിക്കും മുമ്പ് പരിഹരിക്കുക.
ജനം പട്ടിണിയിലാണ്
ജനം പട്ടിണിയിലാണ്
അധികാരികള്‍ അധികമായി ഇടപെടുന്നത് കൊണ്ട്
ജനത്തെ നയിക്കാനാവുന്നില്ല
ജനം പ്രാണന് വിലകല്‍പ്പിക്കുന്നില്ല
ശരിയാണ്
അന്യജീവിതത്തില്‍ ഇടപെടാത്തവന് മാത്രമാണ്
ജീവിതത്തിന്റെ വില അറിയുന്നത്
ദാര്‍ഡ്യവും വഴക്കമില്ലായ്മയും മരണലക്ഷണങ്ങളത്രേ.
അതിനാല്‍ അയവില്ലാത്ത നീതി വിജയിക്കില്ല
അയവില്ലാത്ത വൃക്ഷം നിപതിക്കും
വഴങ്ങാത്ത ശരീരം ജീര്‍ണിക്കും.
സ്ഥാപനത്തിന്റെ ദൌര്‍ഭാഗ്യം അംഗീകരിക്കുന്നവന ലോകനേതാവാകും
ശരിയായ വാക്കുകള്‍ തെറ്റായവ പോലെ ഉച്ചരിക്കപ്പെടും
അധികാരികള്‍ അധികമായി ഇടപെടുന്നത് കൊണ്ട്
ജനത്തെ നയിക്കാനാവുന്നില്ല
ജനം പ്രാണന് വിലകല്‍പ്പിക്കുന്നില്ല
ശരിയാണ്
അന്യജീവിതത്തില്‍ ഇടപെടാത്തവന് മാത്രമാണ്
ജീവിതത്തിന്റെ വില അറിയുന്നത്
ദാര്‍ഡ്യവും വഴക്കമില്ലായ്മയും മരണലക്ഷണങ്ങളത്രേ.
അതിനാല്‍ അയവില്ലാത്ത നീതി വിജയിക്കില്ല
അയവില്ലാത്ത വൃക്ഷം നിപതിക്കും
വഴങ്ങാത്ത ശരീരം ജീര്‍ണിക്കും.
സ്ഥാപനത്തിന്റെ ദൌര്‍ഭാഗ്യം അംഗീകരിക്കുന്നവന ലോകനേതാവാകും
ശരിയായ വാക്കുകള്‍ തെറ്റായവ പോലെ ഉച്ചരിക്കപ്പെടും
സ്വതന്ത്രര്‍
ചെറിയ സ്ഥാപനത്തില്‍ കുറച്ചാളുകളേ ഉണ്ടാവൂ
ഉപയോഗിക്കുന്നതിന്റെ പത്തോ നൂറോ
ഇരട്ടി ഉപകരണങ്ങള്‍ കരുതട്ടേ
ആളുകള്‍ ജീവന്റെ വിലയറയട്ടേ
അധികം അകലെ സഞ്ചരിക്കരുത്
വള്ളവും വലയും എത്രയുണ്ടെങ്കിലും അവ ഉപയോഗിക്കരുത്
പടച്ചട്ടയും ആയുധങ്ങളും എത്രയുണ്ടെങ്കിലും പ്രദര്‍ശിപ്പിക്കരുത്.
ആളുകള്‍ കയറ്കൊണ്ട് കുരുക്കിടട്ടേ
ഉപയോഗിക്കുന്നതിന്റെ പത്തോ നൂറോ
ഇരട്ടി ഉപകരണങ്ങള്‍ കരുതട്ടേ
ആളുകള്‍ ജീവന്റെ വിലയറയട്ടേ
അധികം അകലെ സഞ്ചരിക്കരുത്
വള്ളവും വലയും എത്രയുണ്ടെങ്കിലും അവ ഉപയോഗിക്കരുത്
പടച്ചട്ടയും ആയുധങ്ങളും എത്രയുണ്ടെങ്കിലും പ്രദര്‍ശിപ്പിക്കരുത്.
ആളുകള്‍ കയറ്കൊണ്ട് കുരുക്കിടട്ടേ
സത്യം
സത്യ സന്ധമായ വാക്കുകള്‍ കലാഭംഗിയുള്ളതല്ല
നല്ല മനുഷ്യന്‍ എതിര്‍ത്ത് നില്‍ക്കുകയില്ല
എതിര്‍ക്കുന്നവന്‍ നല്ലവനല്ല
സത്യം അറിഞ്ഞവന്‍ പ്രസംഗിക്കുന്നില്ല
പ്രസംഗിക്കുന്നവന്‍ സത്യമറിയുന്നില്ല
ഉയര്‍ന്ന മനുഷ്യര്‍ സമ്പാദ്യശീലരല്ല
അപരന് നല്‍കുന്നതിലൂടെ ആര്‍ജിക്കുന്നു
കൊടുക്കുന്തോറും ശേഷിക്കുന്നു
ഒന്നും പാഴാകാതെ വിളമ്പുന്നു
നല്ല മനുഷ്യന്‍ എതിര്‍ത്ത് നില്‍ക്കുകയില്ല
എതിര്‍ക്കുന്നവന്‍ നല്ലവനല്ല
സത്യം അറിഞ്ഞവന്‍ പ്രസംഗിക്കുന്നില്ല
പ്രസംഗിക്കുന്നവന്‍ സത്യമറിയുന്നില്ല
ഉയര്‍ന്ന മനുഷ്യര്‍ സമ്പാദ്യശീലരല്ല
അപരന് നല്‍കുന്നതിലൂടെ ആര്‍ജിക്കുന്നു
കൊടുക്കുന്തോറും ശേഷിക്കുന്നു
ഒന്നും പാഴാകാതെ വിളമ്പുന്നു
വഴി
നടന്നു തീര്‍ന്നാല്‍ വഴികൊണ്ട് പ്രയോജനമില്ല.വഴിയില്‍ നിന്ന് കിട്ടുന്നവയാണ് പ്രയോജനപ്രദം.സത്യം,സ്നേഹം,ആനന്ദം എന്നിവ.ഉപയോഗിക്കുകയോ ചെലവഴിക്കുകയോ ചെയ്യാം.
വഴി.....ഹായ്... എത്തിയത് പുറപ്പെട്ടിടത്ത് തന്നെ
വഴി.....ഹായ്... എത്തിയത് പുറപ്പെട്ടിടത്ത് തന്നെ
(താവോയുടെ വഴി -1)
Saturday, May 28, 2011
താവോയുടെ വഴി -2
ബി.സി 200 ലാണ് താവോയിസത്തിന്റെ ഉല്‍ഭവം.2000 വര്‍ഷത്തോളം ദര്‍ശനത്തിന്റെ പ്രഭാവം നിലനിന്നു.ലക്ഷക്കണക്കിന് പേര്‍ അനുയായികളായി. മറ്റുളളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാതെ നമ്മെ അറിയുക; മൌനത്തിന്റെ ഭാഷയിലൂടെ. ശക്തമായി പോരാടുക.ആയുധങ്ങളോ,ശാരീരികാധ്വാനമോ കൂടാതെ.നിഷ്ക്രിയമായിരിക്കലല്ല;പോരാട്ടം തന്നെയാണ് ആഹ്വാനം.ഇന്നും നിലനില്‍ക്കുന്ന തിന്മകള്‍ക്കെതിരായ പോരാട്ടം....പക്ഷേ വഴി വ്യത്യസ്തം...അതാണ് താവോ....
ലോകത്തെ സ്നേഹിക്കുക
അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടാകാം.
പ്രശംസയും ഭയവും അവനവനിലല്ലേയുള്ളൂ
ഞാന്‍ തന്നെ ലോകം എന്നുരക്കുന്നവന്‍ ലോകത്തിനടിമ
ലോകത്തെ തന്നെപ്പോലെ സ്നേഹിക്കുക
-ആത്മബോധത്തില്‍ നിന്നുതിര്‍ന്ന സ്നേഹം
പ്രശംസയും ഭയവും അവനവനിലല്ലേയുള്ളൂ
ഞാന്‍ തന്നെ ലോകം എന്നുരക്കുന്നവന്‍ ലോകത്തിനടിമ
ലോകത്തെ തന്നെപ്പോലെ സ്നേഹിക്കുക
-ആത്മബോധത്തില്‍ നിന്നുതിര്‍ന്ന സ്നേഹം
ഏകം
നോക്കിയിട്ടും കാണുന്നില്ല-ശൂന്യത
ശ്രദ്ധിച്ചിട്ടും കാണുന്നില്ല- മൌനം
എത്തി എങ്കിലും കിട്ടിയില്ല- അസ്പൃശ്യത
ഇവ ഏകമായ്..........
പേരില്ലാത്തത്......ചലിച്ചുകൊണ്ടിരിക്കുന്നു
പിടിച്ചെടുത്താല്‍ തുടക്കമില്ല
പിന്തുടര്‍ന്നാല്‍ അന്ത്യമില്ല
ഈ നിമിഷം ......
പഴയത് മറക്കല്ലേ
പുതുതായൊന്നുമില്ലല്ലോ.......
ശ്രദ്ധിച്ചിട്ടും കാണുന്നില്ല- മൌനം
എത്തി എങ്കിലും കിട്ടിയില്ല- അസ്പൃശ്യത
ഇവ ഏകമായ്..........
പേരില്ലാത്തത്......ചലിച്ചുകൊണ്ടിരിക്കുന്നു
പിടിച്ചെടുത്താല്‍ തുടക്കമില്ല
പിന്തുടര്‍ന്നാല്‍ അന്ത്യമില്ല
ഈ നിമിഷം ......
പഴയത് മറക്കല്ലേ
പുതുതായൊന്നുമില്ലല്ലോ.......
കാലചക്രങ്ങളെ കണ്ടറിയുക
അലിയാന്‍ തുടങ്ങുന്ന മഞ്ഞുപോലെ
തുറന്ന മനസോടെയിരിക്കുക....
ചെത്തിമിനുക്കിയ തടിക്കഷ്ണം പോലെ
പൊള്ളയായിരിക്കൂ..തടിക്കഷ്ണം പോലെ
ചെളിവെള്ളം പോലെ സുതാര്യമാവൂ..
(അഹം ബോധം തെളിഞ്ഞ്
ആത്മബോധത്തിന്റെ തെളിനീരായി)
തുറന്ന മനസ്ഥിതി...അഗാധമായ അസമചിത്തത..
ഭാഗമായിത്തീരുക..കാലചക്രങ്ങളെ കണ്ടറിയുക.
വിധിയുടെ കാലചക്രം..പൂര്‍ണത
തുറന്ന മനസോടെയിരിക്കുക....
ചെത്തിമിനുക്കിയ തടിക്കഷ്ണം പോലെ
പൊള്ളയായിരിക്കൂ..തടിക്കഷ്ണം പോലെ
ചെളിവെള്ളം പോലെ സുതാര്യമാവൂ..
(അഹം ബോധം തെളിഞ്ഞ്
ആത്മബോധത്തിന്റെ തെളിനീരായി)
തുറന്ന മനസ്ഥിതി...അഗാധമായ അസമചിത്തത..
ഭാഗമായിത്തീരുക..കാലചക്രങ്ങളെ കണ്ടറിയുക.
വിധിയുടെ കാലചക്രം..പൂര്‍ണത
രാജ്യസ്നേഹി
കുടുംബത്തില്‍ ഐക്യമില്ലെങ്കില്‍
ഭക്തിയും ആരാധനയും പ്രത്യക്ഷപ്പെടും
ഭരിക്കാനാളില്ലാതെ രാജ്യം തകരും
അപ്പോള്‍ യഥാര്‍ഥ രാജ്യസ്നേഹി നേതാവാകും
ലാളിത്യത്തിലേക്ക് മടങ്ങുക
ലാളിത്യത്തിലേക്ക് മടങ്ങുക
വിശുദ്ധമായവ വിട്ടുകളയുക
തന്ത്രങ്ങളുപേക്ഷിക്കുക
വിശുദ്ധി കണ്ടെത്തൂ
ലാളിത്യം വാരിപ്പുണരുക
സ്വന്തം ലക്ഷ്യങ്ങളുപേക്ഷിക്കുക
ആഗ്രഹം കുറക്കുക
കാറ്റു പോലെ നിരന്തരം
ഇനിയും ചിരിച്ചുതുടങ്ങാത്ത കുഞ്ഞിനെപ്പോലെ
എല്ലാബന്ധങ്ങളില്‍ നിന്നകന്ന്
മനസ് ലയിപ്പിക്കാനൊരിടമില്ലാതെ..
കൂട്ട മനസ് എല്ലാം ഉള്‍കൊള്ളുന്നു
എന്നെ ആര്‍ക്കും വേണ്ടാ
ആള്‍ക്കൂട്ടത്തിന് എന്നെ വേണ്ടാ..
എന്നെ അറിയില്ല
തീരെ തീരെ..
മനുഷ്യന്‍ ബുദ്ധിമാനാണ്
അയാളെ എവിടെയും കാണാം
മിടുക്കനാണ്;ഞാന്‍ പരുക്കനും
തിളക്കമറ്റവനും
സമുദ്രം പോലെ അലക്ഷ്യം
കാറ്റു പോലെ നിരന്തരം...
എല്ലാബന്ധങ്ങളില്‍ നിന്നകന്ന്
മനസ് ലയിപ്പിക്കാനൊരിടമില്ലാതെ..
കൂട്ട മനസ് എല്ലാം ഉള്‍കൊള്ളുന്നു
എന്നെ ആര്‍ക്കും വേണ്ടാ
ആള്‍ക്കൂട്ടത്തിന് എന്നെ വേണ്ടാ..
എന്നെ അറിയില്ല
തീരെ തീരെ..
മനുഷ്യന്‍ ബുദ്ധിമാനാണ്
അയാളെ എവിടെയും കാണാം
മിടുക്കനാണ്;ഞാന്‍ പരുക്കനും
തിളക്കമറ്റവനും
സമുദ്രം പോലെ അലക്ഷ്യം
കാറ്റു പോലെ നിരന്തരം...
പ്രകാശിതന്‍
ഉയര്‍ന്ന മനുഷ്യനാവാന്‍ അകത്തേക്ക് പോകൂ
വളഞ്ഞവ നിവരുന്നു
കെട്ടുപിണഞ്ഞവ നേരെയാവുന്നു
ആഴമുള്ളവ നിറയുന്നു
ലോകം ഒന്നിന്റെ വിഭിന്ന രൂപങ്ങള്‍
എപ്പോഴും പ്രകാശിതര്‍
സ്വയം നിര്‍വചിക്കുന്നില്ല
പ്രദര്‍ശിപ്പിക്കുന്നില്ല
പക്ഷേ തിരിച്ചറിയാം
അവകാശമൊന്നുമില്ലെങ്കിലും എല്ലാം ലഭിക്കുന്നു
അഹങ്കരിക്കുന്നില്ല;പക്ഷേ മുന്നേറുന്നു
മല്‍സരരംഗത്തില്ല ;പക്ഷേ ഒന്നാമനാകുന്നു
ലോകത്തിന് അവനോട് മല്‍സരിക്കാനാവുന്നില്ല
ശക്തി സൃഷ്ടിക്കുന്നവന്‍
വളഞ്ഞവ നിവരുന്നു
കെട്ടുപിണഞ്ഞവ നേരെയാവുന്നു
ആഴമുള്ളവ നിറയുന്നു
ലോകം ഒന്നിന്റെ വിഭിന്ന രൂപങ്ങള്‍
എപ്പോഴും പ്രകാശിതര്‍
സ്വയം നിര്‍വചിക്കുന്നില്ല
പ്രദര്‍ശിപ്പിക്കുന്നില്ല
പക്ഷേ തിരിച്ചറിയാം
അവകാശമൊന്നുമില്ലെങ്കിലും എല്ലാം ലഭിക്കുന്നു
അഹങ്കരിക്കുന്നില്ല;പക്ഷേ മുന്നേറുന്നു
മല്‍സരരംഗത്തില്ല ;പക്ഷേ ഒന്നാമനാകുന്നു
ലോകത്തിന് അവനോട് മല്‍സരിക്കാനാവുന്നില്ല
ശക്തി സൃഷ്ടിക്കുന്നവന്‍
ചുഴലിക്കാറ്റ് പ്രഭാതത്തിനപ്പുറം നീളില്ല
ഇടിയോടെ മഴ പകല്‍ മുഴുവനും പെയ്യുന്നില്ല
ആകാശത്തിനും ഭൂമിക്കും അവയെ കൂടുതല്‍
നിലനിറുത്താനാവുന്നില്ലെങ്കില്‍ മനുഷ്യനെത്ര..?
ശക്തി സൃഷ്ടിക്കുന്നവന്‍ ശക്തിയായി
പരാജയം സൃഷ്ടിക്കുന്നവന്‍ പരാജയമായ്
വിശ്വാസമില്ലാത്തവന്‍ വിശ്വസിക്കപ്പെടുകയുമില്ല
ശൂന്യത
അറിവു കുറഞ്ഞവര്‍ അറിവുള്ളവന്റെ ധനമാണ്
അറിവുള്ളവരെ അവഗണിക്കുന്നവര്‍
എത്ര ബുദ്ധിമാനായാലും ഭ്രമിക്കുന്നു
ഇതാണ് ശൂന്യത.
വെളുപ്പിനെ അറിയുക
പുരുഷനെ അറിയുക
സ്ത്രീയോടൊപ്പം നില്‍ക്കുക
എങ്കില്‍ ലോകത്തെ മുഴുവന്‍ കൈക്കുള്ളിലാക്കാം
വെളുപ്പിനെ അറിയുക
കറുപ്പിനെ മുറുകെ പിടിക്കുക
ലോകത്തിന്റെ ഗതിവിഗതികളറിയുക
എങ്കില്‍ ശക്തി ചിതറിപ്പോകുന്നില്ല
മഹത്വം അറിയുക
അജ്ഞാതനായി വര്‍ത്തിക്കുക
ലോകത്തിന്റെ താഴ്വരയാകുക
ഇതാണ് ലാളിത്യത്തിന്റെ തിരിച്ചുപോക്ക്
ലാളിത്യം തകര്‍ന്നാല്‍..
പല ഉപകരണങ്ങള്‍
അതുപയോഗിച്ച് നേതാക്കളാകാം.
സ്വയം കീഴടക്കിയവര്‍
ചിലര്‍ നയിക്കുന്നു; ചിലര്‍ പിന്തുടരുന്നു
ചിലര്‍ സമരം ചെയ്യുന്നു
ചിലര്‍ചെയ്യുന്നില്ല
ചിലര്‍ മുന്നേറുന്നു;ചിലര്‍ അടിപെടുന്നു
സ്വന്തം ലോകത്ത് ഭരിക്കുവോര്‍ വേണ്ടുവോളമുണ്ട്
സ്വയം ഭരിക്കുന്നവനെ മറ്റൊരാള്‍ക്ക് ഭരിക്കാനാവില്ല
Sunday, May 22, 2011
താവോയുടെ സൂക്തങ്ങള്‍
ബുദ്ധിസവും കണ്‍ഫ്യൂഷനിസവും വേരുറുപ്പിച്ച ചൈനീസ് മണ്ണില്‍
തീപാകിയതാണ് താവോ ദര്‍ശനം.താവേ തേ ചിങ് എന്ന
താവോ സൂക്തങ്ങളാണ് അടിസ്ഥാന ഗ്രന്ഥം.താവോ എന്ന പദത്തിന് അര്‍ഥം വഴി.തേ എന്നതിന് ശക്തി എന്നര്‍ഥം.
ചിങ് എന്നാല്‍ ക്ലാസിക്.എന്നര്‍ഥം. വഴിയുടെ മഹത്വം വിവരിക്കുന്ന പുസ്തകംഎന്നര്‍ഥം. ലാവോത്സുവാണ് താവോ മത സ്ഥാപകന്‍.അദ്ദേഹം എഴുതിയതാണ് താവേ തേ ചിങ്. 'നിഷ്ക്രിയനായി കര്‍മനിരതനായിരിക്കുക' എന്ന ചിന്താധാരയാണ്
പുസ്തകത്തിലുടനീളം പരാമര്‍ശിക്കുന്നത്.സ്നേഹം മാനവികത,ലാളിത്യം എന്നീ അടിസ്ഥാനപ്രമാണങ്ങളിലൂന്നിയാണ് ദര്‍ശനം .
കൃതിയിലെ ഏതാനും വരികളിലേക്ക്.....
വഴി
നടക്കാന്‍ പറ്റുന്ന വഴി
ശരിയായ വഴിയല്ല
ഇടാന്‍ പറ്റിയ പേര് ശരിയായ പേരല്ല
പേരില്ലാത്തതാണ് എല്ലാ പേരിനും ആധാരം.
പേരില്ലാത്തതിനാലാണ് എല്ലാറ്റിനും പേര് കിട്ടിയത്.
അതിനാല്‍ ആഗ്രഹങ്ങളില്ലാതെ നിലനില്‍ക്കുക.
നിലനില്‍പ്പിന്റെ അദ്ഭുതങ്ങള്‍ അറിയുക.
ആഗ്രഹം അതുമാത്രമാകട്ടെ.
രണ്ടിനും ഉല്‍പ്പത്തി ഒന്ന്.
ഇതുതന്നെ എല്ലാ അദ്ഭുതങ്ങള്‍ക്കും വാതായനം.
ഉയരം തന്നെ താഴ്ച
സകലരും അഴകിനെ അഴകെന്ന് ഉരയ്ക്കുമ്പോള്‍
അഴുക്കുവന്നുകഴിഞ്ഞു.
സകലരും നല്ലതിനെ
നല്ലതെന്ന് കരുതുമ്പോള്‍
നല്ലതല്ലാത്തതെല്ലാം നിരന്ന് കഴിഞ്ഞു.
ഉണ്‍മയും ഇല്ലായ്മയും
പരസ്പരം ഗര്‍ഭം ധരിക്കുന്നു
പ്രയാസമേറിയത് എളുപ്പവുമായി ഇണചേരുന്നു.
നീണ്ടത് തന്നെ കുറയത്.
ഉയരം തന്നെ താഴ്ച
അതിനാല്‍ ഉയര്‍ന്ന മനുഷ്യന്‍ (ആത്മാവിന്റെ അസ്ഥിത്വം അനുഭവിച്ച ആള്‍)
വിശ്രമിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നു.
പ്രവൃത്തിയിലൂടെ വിശ്രമിക്കുന്നു.
അറിയേണ്ടതു മാത്രം അറിയുക
പ്രതിഭാശാലികളെ പുകഴ്ത്തരുത്.
അപ്പോള്‍ മല്‍സരം ഒഴിവാകും.
അപൂര്‍വ വസ്തുക്കള്‍ക്ക് വില കല്‍പിക്കരുത്
അങ്ങനെ വന്നാല്‍ ചൂതാട്ടം ഒഴിവാകും.
മോഷ്ടാക്കള്‍ ഇല്ലാതാകും
കൌതുക വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കരുത്
എങ്കില്‍ മനുഷ്യരുടെ മനസമാധാനം നിലനില്‍ക്കും
അതിനാല്‍ ഉയര്‍ന്ന മനുഷ്യന്‍
ഹൃദയത്തില്‍ നിന്ന് ആഗ്രഹങ്ങള്‍ ഇല്ലാതാക്കുന്നു.
അയാള്‍ മറ്റുള്ളവരെ ആഗ്രഹമില്ലാത്തവനും അറിവില്ലാത്തവനും
ആക്കിത്തീര്‍ക്കുന്നു.
അറിയേണ്ടതു മാത്രം അറിയുന്നവന്‍ ലോകം ഭരിക്കുന്നു.
ഒന്നാമന്‍
ഉയര്‍ന്ന മനുഷ്യന്‍ ഉള്‍വലിയുന്നു
സ്വയം പിന്‍നിരയിലേക്ക് മടക്കം
പക്ഷേ ഏപ്പോഴും മുന്‍നിരയില്‍
ആഗ്രഹങ്ങളില്ലാതെ.....
എല്ലാ ആഗ്രഹങ്ങളും അങ്ങനെ സഫലമാകുന്നു.
മനുഷ്യന്‍ ഒരു മല്‍സരത്തിലും പങ്കെടുക്കേണ്ടതില്ല
അതിനാല്‍ അയാള്‍ എപ്പോഴും ഒന്നാമനാകുന്നു.
ജലമൊഴുകും വഴി
താവോയെന്നാല്‍ ജലമൊഴുകും വഴി
എല്ലാ ജീവജാലങ്ങള്‍ക്കും ആശ്വാസമരുള്ളുന്നതോടൊപ്പം
മറ്റുള്ളവര്‍ വെറുക്കുന്ന താണസ്ഥലങ്ങളാണാവാസം
അതിനാല്‍ ജലം താവോയുമായി അടുക്കുന്നു
അഞ്ചു നിറങ്ങള്‍ കാഴ്ചയുള്ളവനെ അന്ധനാക്കുന്നു
പഞ്ചസ്വരങ്ങള്‍ കേള്‍വിമുട്ടിക്കും
അഞ്ചു രുചി രുചിയില്ലാതാക്കും
കിട്ടാന്‍ പ്രയാസമായവ വഴിയിലെ തടസ്സങ്ങള്‍
അതിനാല്‍ കേന്ദ്രത്തെ കേന്ദ്രമാക്കുന്നു
അപ്പോള്‍ കിട്ടേണ്ടത് കിട്ടുന്നു
കിട്ടാതിരിക്കുന്നത് കിട്ടുന്നുമില്ല
ഒറ്റക്കെയടി ശബ്ദം
കേന്ദ്രം- ഇന്ദ്രിയപരമല്ലാത്ത ആത്മാവിന്റെ സ്വരം- മൌനം
മൌനംത്തിന്റെ ഒറ്റക്കെയടി ശബ്ദം ആസ്വദിക്കുക
കുറച്ചുമാത്രം കാണുക; അല്‍പം മാത്രം കേള്‍ക്കുക; കൂടുതല്‍ അനുഭവിക്കുക
ആനന്ദാനുഭൂതിയാണ് ആത്മാനുഭവം.
Subscribe to:
Posts (Atom)























